SNGSHS/History

Our School

Our History

1920-ാം ആണ്ടിൽ തൃശ്ശൂർ ജില്ലയിലെ മണലൂർ പഞ്ചായത്ത് കാരമുക്ക് ഗ്രാമത്തിലെ ജന്മികളും വലിയ ഭൂവുടമകളുമായ പറത്താട്ടിൽ തറവാട്ടുകാർ അവരുടെ വിശാലമായ തെങ്ങിൻ തോപ്പിൽ ഒരു പുതിയ ക്ഷേത്രം നിർമ്മിച്ചു . കാലങ്ങളായി അവിടെ ഒരു ക്ഷേത്രം സ്ഥിതിചെയ്തിരുന്നു . അതിൽ ശബരിമല അയ്യപ്പനേയും ഭഗവതിയേയും കുടിയിരുത്തി പൂജാദികർമ്മങ്ങൾ ചെയ്തുവന്നിരുന്നു . അത് പൊളിച്ചു മാറ്റിയാണ് പുതിയ ക്ഷേത്രം നിർമ്മിച്ചത് .

നിർമ്മാണം പൂർത്തീകരിച്ച ക്ഷേത്രത്തിൽ ശ്രീനാരായണഗുരു ദേവനാൽ പ്രതിഷ്ഠ നടത്തണമെന്ന് പറത്താട്ടിൽ തറവാട്ടുകാർ ആഗ്രഹിച്ചു . ആലുവ അദ്വൈതാശ്രമവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ശ്രീ ചക്കാമഠത്തിൽ കുഞ്ഞയ്യപ്പനോട്‌ അവരുടെ ആഗ്രഹം അറിയിച്ചു .

തുടർന്ന് സി.വി കുഞ്ഞയ്യപ്പൻ അവർകളും പറത്താട്ടിൽ മാണ്ടൻ അവർകളും മറ്റും ഒന്നിച്ച്‌ ആലുവ അദ്വൈതാശ്രമത്തിലേക്ക് പുറപ്പെട്ടു . ആശ്രമത്തിലെത്തി ഗുരുദേവനെ ഭക്തിപുരസ്സരം ക്ഷണിച്ചു .

എന്നാൽ ഗുരുദേവൻ സ്നേഹപൂർവം ക്ഷണം നിരാകരിച്ചു കൊണ്ട് അരുൾ ചെയ്തു.നാം കുടുംബക്ഷേത്രത്തിൽ പ്രതിഷ്ഠ നിർവ്വഹിക്കുന്നതല്ല . നമ്മുടേതായ പൊതു ക്ഷേത്രത്തിലേ നാം പ്രതിഷ്ഠ നടത്തൂ .

താമസംവിനാ ക്ഷണിക്കാൻ ചെന്നവർ ഗുരുദേവനോട് ഭക്തിപുരസ്സരം അറിയിച്ചു , ക്ഷേത്രവും സ്ഥലവും ഗുരുദേവ തൃപ്പാദങ്ങളിലേക്ക് ദാനമായി സമർപ്പിക്കാം . എന്നാൽ അപ്രകാരം നിവൃത്തിച്ച്‌ വരൂ , അപ്പോൾ നാം വന്നു പ്രതിഷ്ഠ നടത്താം .

പറത്താട്ടിൽ തറവാട്ടിലെ വേലപ്പൻ , വേലാണ്ടി , രാമൻകുട്ടി , മാമ , മാണ്ടൻ എന്നിവർ ട്രസ്റ്റികളായ ക്ഷേത്രവും ക്ഷേത്രം സ്ഥിതിചെയ്യുന്ന 18 സെൻറ് വസ്‌തുവും 1095 കുംഭം 15-ാം തിയ്യതി 200/- രൂപ വില നിശ്ചയിച്ച് ഏനാമ്മാവ് രജിസ്റ്റർ ഓഫീസിൽ 1323 നമ്പ്രായി ശ്രീ നാരായണ ഗുരു തൃപ്പാദങ്ങളിലേക്ക് ദാനമായി തീറ് നൽകി .

വൈകാതെ വിവരം സ്വാമി തൃപ്പാദങ്ങളെ അറിയിച്ചു .

1920 മെയ് 15 (1095 ഇടവം 2) ന് രാവിലെ സ്വാമി തൃപ്പാദങ്ങൾ പ്രതിഷ്ഠക്കായ് കാരമുക്കിൽ എത്തുന്നതാണെന്നും വേണ്ട ഒരുക്കങ്ങൾ നടത്തണമെന്നും ആലുവ ആശ്രമത്തിൽ നിന്നും അറിയിപ്പുണ്ടായി .

1920 മെയ് 15 ന് രാവിലെ ഗുരുദേവൻ ഏനാമാവ് കടവിൽ വള്ളത്തിൽ ആണ് എത്തിയത് . ഭക്തജനങ്ങൾ സ്വാമിയെ വെള്ള പരവതാനി വിരിച്ച നടവഴിയിലൂടെ സ്വീകരിച്ചാനയിച്ച് കാരമുക്കിൽ എത്തിച്ചു .

ദേഹശുദ്ധി വരുത്തി സ്വാമി ക്ഷേത്രത്തിന്ന് അകത്ത് പ‍ക്കില്‍ നീ.

അകവും പുറവും തിങ്ങും മഹിമാവാര്‍ന്ന നിന്‍ പദം

പുകഴ്ത്തുന്നൂ ഞങ്ങളങ്ങു ഭഗവാനേ, ജയിയ്ക്കുക.

ജയിയ്ക്കുക മഹാദേവ, ദീനവന പരായണാ,

ജയിയ്ക്കുക ചിദാനന്ദ, ദയാസിന്ധോ ജയിയ്ക്കുക.

ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ

ആഴണം വാഴണം നിത്യംവാഴണം വാഴണം സുഖം"